കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അഭിഭാഷകന്‍ പി.ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാനുള്ള ഇരയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്കാനാവില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് സൂചിപ്പിച്ചു.
ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് ചിലരുടെ ആസൂത്രിതമായ ശ്രമഫലമായി ഉണ്ടായ കേസാണ്. യുവതി നല്കിയത് വ്യാജ മൊഴിയാണ്.
അന്തസും സല്‍പ്പേരും തകര്‍ക്കാന്‍ വേണ്ടി. പരാതിക്കാരിയുമായി ചേര്‍ന്ന് ചിലര്‍ നടത്തിയ ആസൂത്രിത ശ്രമമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോപണം തന്റെ തൊഴില്‍ ജീവിതത്തേയും കുടുംബ ജീവിതത്തേയും മോശമായ രീതിയില്‍ ബാധിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: