ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയായ ഡാർക്ക് പാറ്റേണുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം പങ്കുവെച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളെ കബളിപ്പിക്കുന്ന രീതിയും ശരിയായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണ് സാധാരണ രീതിയിൽ ഡാർക്ക് പാറ്റേണുകൾ ചെയ്യുന്നത്.
ഇത് ഒഴിവാക്കുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന ഡാർക്ക് പാറ്റേണുകൾ ഉപയോക്ത അവകാശങ്ങളുടെ നിയമ ലംഘനമായാണ് കണക്കാക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള പരസ്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കാം.
നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് മുഖേന പിഴ അടക്കമുള്ള നടപടികളാണ് ഉണ്ടാകുന്നത്. ഡാർക്ക് പാറ്റേണുകൾ ഒരു തരത്തിലുള്ള ഡിസൈനുകളാണ്. ഇവ പല രീതിയിൽ പല പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: