കോട്ടയം: വൈക്കത്തഷ്ടമി നാളെ. അഷ്ടമി വിളക്ക് ബുധനാഴ്ച പുലര്‍ച്ചെയാണ്.
അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടം ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതുപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.
അഷ്ടമി ഉത്സവത്തോടനുബന്ധിച്ചു ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്. സുരക്ഷയ്ക്കായി വൈക്കം എഎസ്പിയുടെ കീഴില്‍ 500 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.നിലവില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണിത്.
സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി മഫ്തി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
ആളുകള്‍ കൂടുതലായി തങ്ങുന്ന കായലോര ബീച്ചും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ പ്രത്യേക പെട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: