കൊല്ലം: ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് . കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പി എം എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്.അന്വേഷണ സംഘത്തില്‍ 13 പേരുണ്ട്.
കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര് പത്മകുമാര്‍ (52), ഭാര്യ എം ആര് അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികളെ തെങ്കാശിയില്‍ നിന്ന് പിടികൂടുമ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ അടൂര്‍ കെഎപി ക്യാമ്പില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തി. കഴിഞ്ഞ മാസം 27ന് വൈകിട്ടാണ് ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ മാധ്യമ ശ്രദ്ധ വലിയ തോതില്‍ ഉണ്ടായതോടെ നില്‍ക്കളളിയില്ലാതെ പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: