ചെന്നൈ: മിഗ്ജോം ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ മഴ ശക്തമായിരിക്കുകയാണ്. ചെന്നൈയില്‍ നിന്നുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. മഴ ശക്തമായതിനെത്തുടര്‍ന്ന് ചെന്നൈയിലെ ബേസിന് പാലത്തിനും വ്യാസര്‍പടിക്കും ഇടയിലുള്ള പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.
അടുത്ത മണിക്കൂറുകളില്‍ തമിഴ്നാട്ടില്‍ നാല് ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം എന്നീ ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു.
ഇന്ന് ആറ് ട്രെയ്നുകളാണ് റദ്ദാക്കിയത്. ചെന്നൈ എക്സ്പ്രസ് ഉള്‍പ്പടെ 20 ട്രെയ്നുകളാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ-എഗ്മോര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
1. 22637 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്
2. 12695 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്
3. 12685 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍
ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്നവ
1. 20643 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്
2. 12679 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
3. 16203 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുപ്പതി എക്സ്പ്രസ്
4. 12027 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കെഎസ്ആര് ബംഗളൂരു ശതാബ്ദി എക്സ്പ്രസ്
5. 12609 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മൈസൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
6. 16053 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുപ്പതി
ചെന്നൈ ഭാഗത്തേക്കുള്ളവ
1. 12676 കോയമ്പത്തൂര്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
2. 12244 കോയമ്പത്തൂര്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ശതാബ്ദി എക്സ്പ്രസ്
3. 12008 മൈസൂരു- ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ശതാബ്ദി എക്സ്പ്രസ്
4. 22626 കെഎസ്ആര് ബംഗളൂരു – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എസി ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്
5. 16054 തിരുപ്പതി – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
6 .16112 പുതുച്ചേരി – തിരുപ്പതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: