Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള  കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

 എയിംസില്‍ ആയുഷ് സംയോജിത വിഭാഗം സ്ഥാപിക്കുമെന്നും ജിഎഎഫില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ പ്രതിനിധി

Janmabhumi Online by Janmabhumi Online
Dec 4, 2023, 07:17 pm IST
in India, Health
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനത്തില്‍ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് (ഐപിഎച്ച്എസ്) ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുള്ള കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ ആയുഷ് മന്ത്രാലയ പ്രതിനിധി. അവശ്യ മരുന്നുകളും മനുഷ്യശേഷിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയുള്ള പൊതുജനാരോഗ്യ നിലവാരം ഉണ്ടായിരിക്കണമെന്നാണ് കരട് മുന്നോട്ടുവയ്‌ക്കുന്നത്. അന്തിമ കരട് തയ്യാറായിക്കഴിഞ്ഞുവെന്നും ഇത് അഭിപ്രായങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ആയുഷ്) ഡോ. രഘു എ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ (ജിഎഎഫ്- 2023) ‘ആയുര്‍വേദവും പൊതുജനാരോഗ്യവും’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനസൗകര്യം, ഗുണനിലവാരം, ക്ലിനിക്കല്‍ ഗവേണന്‍സ് എന്നിവയില്‍ ഐപിഎച്ച്എസിനു തുല്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതിനാല്‍ ഒരു വര്‍ഷത്തിനകം ഇതിലേക്കു മാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്ന് ഡോ. രഘു പറഞ്ഞു. 2017 ലെ ദേശീയ ആരോഗ്യനയം നിര്‍ദേശിക്കുന്നതു പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്റെയും ആയുഷ് മന്ത്രാലയത്തിന്റെയും സംയുക്ത നേതൃത്വത്തിലുള്ള സമിതി രാജ്യത്തുടനീളമുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആയുഷ് ചികിത്സാ സമ്പ്രദായത്തിന്റെ സംയോജിത വിഭാഗങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സംയോജിത വകുപ്പുകളില്‍ നിന്ന് കൂടുതല്‍ നിര്‍ദ്ദിഷ്ട സഹകരണ ഗവേഷണ പഠനങ്ങള്‍ നടക്കുന്നതിനാല്‍ ഇത് ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

പൊതുജനാരോഗ്യത്തില്‍ സമൂഹത്തിന്റെ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിച്ച ഡോ. രഘു പൊതുജനാരോഗ്യ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വിലയിരുത്തുന്നതിലും സമൂഹത്തിന്റെ സജീവമായ ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. സംരംഭങ്ങളുടെ ഏകോപനവും പ്രചാരണവും ശക്തിപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയുഷ് മന്ത്രാലയം ഇതുവരെ 12,500 ആയുഷ് ഹെല്‍ത്ത്-വെല്‍നസ് സെന്‍ററുകള്‍ക്ക് അംഗീകാരം നല്‍കി. അതില്‍ 8,000-ത്തിലധികം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജില്ലാതലത്തില്‍ വന്‍തോതില്‍ സംയോജിത ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ധാരാളം ആയുഷ് സ്ഥാപനങ്ങളുണ്ട്. ആയുഷില്‍ നിന്നുള്ള സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതിന് ആശ വര്‍ക്കര്‍മാരുടെ ശാക്തീകരണം പ്രധാനമാണ്. മനുഷ്യവിഭവശേഷി, ഗവേഷണം, ഔഷധസസ്യ മേഖല, സേവന വിതരണം, രോഗികളുടെ രജിസ്ട്രേഷന്‍ എന്നിവയുള്‍പ്പെടെ ആയുഷിന്റെ എല്ലാ മേഖലകളിലും ഇടപഴകുന്നതിനുള്ള സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ആയുഷ് ഗ്രിഡ് മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ഈ ഡിജിറ്റല്‍ പ്ലാറ്റ് ഫോം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധിപ്പിച്ച് ആശയവിനിമയം സുഗമമാക്കും.

പൊതുജനാരോഗ്യ നിയമത്തില്‍ ആയുര്‍വേദവും മറ്റ് പരമ്പരാഗത ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയതിന് കേരള സര്‍ക്കാരിനെ അഭിനന്ദിച്ച ഡോ. രഘു ആയുഷ് ബിരുദധാരികളും മറ്റ് യോഗ്യതയുള്ളവരും അടങ്ങുന്ന ഒരു സമര്‍പ്പിത പബ്ലിക് ഹെല്‍ത്ത് മാനേജ്മെന്‍റ് കേഡര്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

ഗര്‍ഭാവസ്ഥയിലെ അമിതവണ്ണത്തിലും ജീവിതശൈലി രോഗങ്ങളിലും ആയുര്‍വേദത്തിന്റെ ഫലപ്രദമായ ഇടപെടലുകളെക്കുറിച്ച് ലാത്വിയ സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡിക് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടറും ഗവേഷകയുമായ ഡോ. സിന്തിജ സൗസ തന്റെ അവതരണത്തില്‍ വിശദീകരിച്ചു.

കര്‍ണാടകയിലെ കെഎല്‍ഇ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രിന്‍സിപ്പലും മെഡിക്കല്‍ ഡയറക്ടറുമായ സുഹാസ് കുമാര്‍ ഷെട്ടി, ബെംഗളൂരു ട്രാന്‍സ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി റിസര്‍ച്ച് അസോസിയേറ്റ് ഡോ. മഹേഷ് മാധവ് മധ്പതി, ന്യൂഡല്‍ഹി എഐഐഎയിലെ സ്വസ്ഥവൃത്ത വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിവ്കുമാര്‍ എസ് ഹാര്‍തി, യൂണിവേഴ്സിറ്റി ഓഫ് ട്രാന്‍സ്-ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്നോളജി പ്രൊഫസര്‍ ഡോ. പി എം ഉണ്ണികൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags: AYUSHGlobal Ayurveda Festival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി കുട്ടനാട് കാവാലം സ്വദേശി ആയുഷ് ഷാജിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് ഭൗതികദേഹത്തിനരികെ വിലപിക്കുന്ന അമ്മ ഉഷ
Kerala

ആയുഷിനും ദേവനന്ദനും അന്ത്യവിശ്രമം

Kerala

പിഎസ്‌സി അംഗത്വം;20 ലക്ഷം രൂപ സി പി എം നേതാവ് മടക്കി നല്‍കി, പരാതിയില്ലെന്ന് ഡോക്ടര്‍

Kerala

മികച്ച ആയുഷ് മാതൃക: കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം

Kerala

ഡോക്ടര്‍ക്ക് മാര്‍ക്കിടാന്‍ ഇനി രോഗികള്‍ക്കും അവസരം: ആയുഷ് പുരസ്‌കാരങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ

Kerala

ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്‌ക്കായി ആഗോള ആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

പുതിയ വാര്‍ത്തകള്‍

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies