കൊച്ചി: മുട്ടത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സ്കൂട്ടര്‍ യാത്രികന്റെ മര്‍ദ്ദനം. സ്കൂട്ടര്‍ ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനെയാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
ഇയാളെ ബൈക്ക് യാത്രികന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്ക് യാത്രികനൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.
ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത വന്ന സ്കൂട്ടര്‍ യാത്രികന് ബസിന് മുന്നില്‍ വാഹനം നിര്‍ത്തി ഡോര്‍ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവര്‍ പൊലീസില്‍ മൊഴി നല്കി. കൈക്കുഞ്ഞുമായി വന്ന് ഇങ്ങനെ വട്ടം നിര്‍ത്തിയാല്‍ അപകടമുണ്ടാകില്ലേ എന്ന് ചോദിച്ചതാണ് ബൈക്ക് യാത്രികനെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറയുന്നു.
ഡ്യൂട്ടി തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും യുവാവിനെതിരെ പൊലീസ് കേസ് എടുത്തു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: