Categories: KeralaBusiness

വീണ്ടൂം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; ഒരു പവന് ഇനി 47,080 രൂപ; വെള്ളി വിലയും കുതിക്കുന്നു

പവന് 320 രൂപ വര്‍ദ്ധിച്ച് 47,080 രൂപയുമായി.

Published by

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,885 രൂപയായി. പവന് 320 രൂപ വര്‍ദ്ധിച്ച് 47,080 രൂപയുമായി.

ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ച് റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. ഇന്നലെ 46,760 രൂപയായിരുന്നു ഒരു പവന്റെ വില. ഓഹരി വിപണിയുടെ തിരിച്ചുവരവും ഫെഡ് നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്.

ഇതിനുപുറമെ വെള്ളി വിലയും വര്‍ധിക്കുകയാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ് വില.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by