ബെംഗളൂരു: വിവാഹവാര്ഷികത്തിന് കാത്തുനില്ക്കാതെ ഭാര്യ മരണത്തിന് കീഴടങ്ങിയപ്പോള് ഭാര്യയുടെ അവസാന ആഗ്രഹം യാഥാര്ഥ്യമാക്കാന് മുന്നിട്ടിറങ്ങി ഭര്ത്താ
വ് സദ്ഗുരു ചന്ദ്രശേഖറും രണ്ടുമക്കളും. കുന്ദാപുരയിലെ ലക്ഷ്മിജനാര്ദന ഓഡിറ്റോറിയം വ്യത്യസ്തമായൊരു വിവാഹവാര്ഷികാഘോഷത്തിന് സാക്ഷ്യംവഹിച്ചു.
പനിബാധിച്ചാണ് കുന്ദാപുര സ്വദേശി സുമ ഒക്ടോബറില് മരിച്ചത്. നിനച്ചിരിക്കാതെയുള്ള സുമയുടെ വിയോഗം ചന്ദ്രശേഖറിനെ തളര്ത്തിയെങ്കിലും ഭാര്യയുടെ ജീവന്തുടിക്കുന്ന പ്രതിമ വേദിയില് സ്ഥാപിച്ച് വിവാഹവാര്ഷികത്തിന്റെ രജതജൂബിലി ആഘോഷിക്കാന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
പ്രതിമയില് വിലകൂടിയസാരിയുടുപ്പിച്ച്, ആഭരണങ്ങളണിയിച്ച് കൂടെനിര്ത്തി നടത്തിയ ആഘോഷം കണ്ടുനിന്ന പലരെയും ഈറനണിയിച്ചു. ഒട്ടേറെയാളുകളാണ് വിവാഹവാര്ഷികാഘോഷത്തില് പങ്കെടുത്തത്. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ക്ഷണം സ്വീകരിച്ച് വന്നവരൊക്കെ സുമയുടെ പ്രതിമക്കരികില്നിന്ന് ചന്ദ്രശേഖറിനും മക്കള്ക്കുമൊപ്പം ഫോട്ടോയെടുത്താണ് തിരിച്ചുപോയത്. ആഘോഷം ഇപ്പോള് സാമൂഹികമാധ്യമങ്ങള് ഏറ്റെടുത്തിരിക്കുകയാണ്. തന്റെ രണ്ടു പെണ്മക്കളുമായും കുടുംബക്കാരുമായി ചര്ച്ചചെയ്താണ് സുമയുടെ അന്ത്യാഭിലാഷം യാഥാര്ഥ്യമാക്കിയതെന്ന് സപ്തഗിരി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനായ സദ്ഗുരു ചന്ദ്രശേഖര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: