Categories: India

രാജസ്ഥാനിലെ രണ്ടു സീറ്റുകളും സിപിഎമ്മിന് നഷ്ടം

Published by

ജയ്പൂര്‍: രാജസ്ഥാനില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി. ആകെയുണ്ടായിരുന്ന രണ്ട് എംഎല്‍എമാരെയും ഇക്കുറി അവര്‍ക്ക് നഷ്ടമായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് ലഭിച്ചത് രണ്ടു സീറ്റുകളാണ്, ഭദ്രയില്‍ സിപിഎമ്മിന്റെ ബല്‍വാന്‍ പൂനിയ 82204 വോട്ടു നേടി, 23.153 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ സഞ്ജീവ് കുമാര്‍ ബെനിവാളിനെയാണ് തോല്‍പ്പിച്ചത്. ദുന്‍ഗാര്‍ഗട്ടില്‍ സിപിഎമ്മിന്റെ ഗിരിധരിലാല്‍ മഹിയ കോണ്‍ഗ്രസിന്റെ മംഗള്‍റാമിനെ 24,246 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. മഹിയക്ക് 72.736 വോട്ടാണ് ലഭിച്ചത്. ആകെ ലഭിച്ചത് 4.34.210 വോട്ടുകള്‍. മൊത്തം വോട്ടിന്റെ 1.2 ശതമാനം വോട്ട്.

ഇക്കുറി ഭദ്രയില്‍ ബിജെപിയുടെ സഞ്ജീവ് കുമാര്‍ ബെനിവാള്‍ മധുരമായി പ്രതികാരം വീട്ടി. ബെനിവാള്‍ തോല്‍പ്പിച്ചത് സിപിഎമ്മിന്റെ ബല്‍വാന്‍ പൂനിയയെ തന്നെ. ദുന്‍ഗാര്‍ഗട്ടില്‍ സിപിഎം മൂന്നാമതായി. ബിജെപിയുടെ താരാചന്ദ് കോണ്‍ഗ്രസിന്റെ മംഗള്‍റാമിനെ 65,003 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. സിപിഎമ്മിന്റെ ഗിരിധരിലാല്‍ മൂന്നാമതെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cpmrajasthan