ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഭരണവിരുദ്ധവികാരവും കുടുംബാധിപത്യവും. മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ.സി. ചന്ദ്രശേഖര്‍ റാവുവിനെതിരായി ഉയര്‍ന്ന ആരോപണങ്ങളാണ് കോണ്‍ഗ്രസിന് താങ്ങായത്. സംസ്ഥാനത്തിനായി മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് സംസ്ഥാനത്തെ ജനങ്ങളുടെ ഭാഗത്തുനിന്നുയര്ന്നിരുന്നത്. ഇതിന് ആക്കം കൂട്ടാന്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്കായി. കെസിആറും പാര്‍ട്ടിയും ഭരണനേട്ടങ്ങള്‍ പറഞ്ഞപ്പോഴും രാഷ്ട്രീയത്തെ കുടുംബ ബിസിനസ്സാക്കി മാറ്റിയെന്ന ആരോപണം കെസിആറിനെതിരെ ഉയര്‍ന്നു നിന്നു. മകന് കെ.ടി. രാമറാവുവിനെതിരെയും മകള്‍ കെ. കവിതയ്ക്കെതിരെയും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അദ്ദേഹം നിശബ്ദനായി.
പ്രധാനമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നതിനിടെ സംസ്ഥാനത്തെ കാര്യങ്ങളില്‍ കെസിആറിന് കാര്യമായ ശ്രദ്ധ നല്‍കാനായില്ല. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പാര്‍ട്ടി പോയപ്പോഴും അതുകാണാന്‍ അദ്ദേഹത്തിനായില്ല. ബിജെപിക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച കെസിആറാണ് ബിജെപി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതില്‍ ഒരാള്‍. ഈ സഖ്യനീക്കത്തിലേക്ക് കെസിആര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസ് വിജയത്തിനിടയിലും മികച്ച മുന്നേറ്റമാണ് സംസ്ഥാനത്ത് ബിജെപി നടത്തിയത്. 2018ല്‍ ഒരു സീറ്റു മാത്രം നേടിയ ബിജെപിക്ക് 2023 ആകുമ്പോള്‍ സംസ്ഥാനത്ത് എട്ടു സീറ്റുകള്‍ നേടാനായി.
2018ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഭരണത്തിലെത്തിച്ചതിന് പിന്നില്‍ സംസ്ഥാന അധ്യക്ഷനായ രേവന്ത് റെഡ്ഡിയാണ്. വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി പ്രവര്‍ത്തകനായിരുന്ന രേവന്ത് ആറ് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസിലെത്തിയത്. 2006ല്‍ ആദ്യമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച രേവന്ത് 2007ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എംഎല്‍സി അംഗമായി.
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയില്‍ ചേര്‍ന്ന് 2009ല്‍ നിയമസഭാംഗമായി. 2015ല്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എംഎല്‍എമാരെ പണം നല്കി സ്വാധീനിച്ചെന്ന കേസില്‍ രേവന്ത് അറസ്റ്റിലായി. ആരോപണങ്ങളുയര്‍ന്നപ്പോള്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ല്‍ ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സപ്തംബറില്‍ രേവന്തിനെ പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാക്കി. 2019ലെ ലോക്സഭാ തെഞ്ഞെടുപ്പില്‍ വിജയിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായതോടെ റെഡ്ഡി സമുദായത്തിന്റെ ശക്തമായ പി
ന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: