തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ഇന്നലെ പുലര്‍ച്ചെയോടെ മിഗ്ജോം ചുഴലിക്കാറ്റായി രൂപമെടുത്തു. ഇന്ന് രാവിലെ വടക്കന്‍ തമിഴ്നാട് തീരത്തെത്തും. പിന്നീട് ആന്ധ്രാപ്രദേശ് തീരത്തിന് സമാന്തരമായി കടലിലൂടെ ചുഴലിക്കാറ്റ് ഒരു ദിവസത്തോളം സഞ്ചരിക്കും.
തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് ഇന്ന് വൈകിട്ടോടെയാണ് എത്തുക. പിന്നീട് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് നാളെ വൈകിട്ട് ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപ്പട്ടണത്തിനും ഇടയിലൂടെ പരമാവധി 110 കി.മീ. വേഗത്തില്‍ തീവ്ര ചുഴലിക്കാറ്റായി കരകയറും.
മേഖലയില്‍ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് നിഗമനം. മുമ്പ് 2017ല്‍ കേരള തീരത്തോട് ചേര്‍ന്ന് ഓഖി എന്ന ചുഴലിക്കാറ്റ് സഞ്ചരിച്ചിരുന്നു. അന്ന് വലിയ നാശമാണ് സംസ്ഥാനത്തുïായത്. ഇതിലും കൂടുതല്‍ നാശമാകും ഒരു ദിവസത്തിലധികം കരയോട് ചേര്‍ന്ന് നീങ്ങുന്ന മിഗ്ജോം വിതയ്ക്കുക.
ചുഴലിക്കാറ്റ് എത്തുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇരു സംസ്ഥാനങ്ങളിലും അവസാന ഘട്ടത്തിലാണ്. അതേസമയം കേരളത്തില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ഇന്നും നാളേയും കൂടി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: