തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കും കേരളത്തില്‍ നിന്നുമുള്ള 15 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഇന്ന് പുറപ്പെടേണ്ടിയിരുന്ന നാരാസ്പൂര്‍-കോട്ടയം സ്‌പെഷല്‍ (07119), ഇന്ന് പുറപ്പെടേണ്ട കോട്ടയം-നാരാസ്പൂര്‍ സ്‌പെഷല്‍ (07120), ഇന്ന് പുറപ്പെടേണ്ടിയിരുന്ന സെക്കന്ദരാബാദ്-കൊല്ലം സ്‌പെഷല്‍ (07129), നാളെ പുറപ്പെടേണ്ട കൊല്ലം-സെക്കന്തരാബാദ് ജങ്ഷന്‍ സ്‌പെഷല്‍ (07130), ഇന്ന് യാത്രതിരിക്കേണ്ടിയിരുന്ന ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12511), ഇന്ന് യാത്രതിരിക്കേണ്ടിയിരുന്ന കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സപ്രസ് (12512) എന്നിവ പൂര്‍ണമായും റദ്ദാക്കി.
ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെടേണ്ട കേരള
എക്‌സ്പ്രസ് (12625), ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് (12626), എന്നിവയും റദ്ദാക്കി. ഇന്നലെ പു
റപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ് (12659) ഡിസംബര്‍ 6ന് നാഗര്‍കോവിലേക്ക് പുറപ്പെടേണ്ട ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(12660), ധന്‍ബാദ് ജങ്ഷന്‍ ആലപ്പുഴ എക്‌സ്പ്രസിന്റെ (13351/13352) ഇന്നലെയും ഇന്നുമായി ആലപ്പുഴയിലേക്കുള്ള സര്‍വീസും ആറ്, ഏഴ് തീയതികളില്‍ ധന്‍ബാദിലേക്കും തിരികെയുള്ള സര്‍വീസും റദ്ദാക്കി. ശബരി എക്‌സപ്രസ് (17230/17229) ഇന്നലെയും ഇന്നും നാളെയും സെക്കന്തരബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തില്ല. അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് സെക്കന്തരബാദിലേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കി. ടാറ്റാനഗര്‍-എറണാകുളം ദൈ്വവാര എക്‌സ്പ്രസ് (18189/18190) ഇന്ന് നടത്തേണ്ടിയിരുന്ന എറണാകുളത്തേക്കുള്ള സര്‍വീസും നാളെ എറണാകുളത്ത് നിന്ന് ടാറ്റാനഗറിലേക്ക് പോകേണ്ട സര്‍വീസും റദ്ദാക്കി.
ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സപ്രസ് (22504/22620) രണ്ട്, മൂന്ന് തീയതികളിലെ കന്യാകുമാരിയിലേക്കുള്ള സര്‍വീസും ആറ്, ഏഴ് തീയതികളില്‍ കന്യാകുമാരിയില്‍ നിന്ന് ദിബ്രുഗഡിലേക്ക് പുറപ്പെടേണ്ട സര്‍വീസും തിരുവനന്തപുരം ആലപ്പുഴ എറണാകുളം വഴിയുള്ള തിരുനെല്‍വേലി-ബിലാസ്പൂര്‍ പ്രതിവാര ട്രെയിനിന്റെ (22620/22619) ഇന്ന് ബിലാസ്പൂരിലേക്കും മറ്റന്നാള്‍ തിരുനെല്‍വിയിലേക്കുമുള്ള സര്‍വീസുകളും റദ്ദാക്കി.
എറണാകുളം ജങ്ഷന്‍-പട്‌ന ജങ്ഷന്‍ ദൈ്വവാര എക്‌സ്പ്രസ് (22643/22644) നാളെ പട്‌നയിലേക്ക് നടത്തേണ്ട സര്‍വീസും ഏഴാം തീയതി എറണാകുളത്തേക്ക് തിരികെ നടത്തേണ്ട സര്‍വീസും കൊച്ചുവേളി-കോര്‍ബ ദൈ്വവാരഎക്‌സ്പ്രസ് (22648/22647) നാളെ കോര്‍ബയിലേക്ക് നടത്തേണ്ട സര്‍വീസും ആറാം തീയതി തിരികെ കൊച്ചുവേളിയിലേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കി. എറണാകുളം ജങ്ഷന്‍-പട്‌ന ജങ്ഷന്‍ പ്രതിവാര എക്‌സപ്രസ് (22669/22670) രണ്ടാം തീയതി നടത്താനിരുന്ന പട്‌നയിലേക്കുള്ള സര്‍വീസും നാളെ എറണാകുളത്തേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കി. ബിലാസ്പൂര്‍ -എറണാകുളം ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് (22815/22816) നാളെ എറണാകുളത്തേക്കും ആറിന് ബിലാസ്പൂരിലേക്കും നടത്തേണ്ട സര്‍വീസുകളും റദ്ദാക്കി.
ഹതിയ-എറണാകുളം ജങ്ഷന്‍ ധര്‍ത്തി ആബാ സൂപ്പര്‍ഫാസ്റ്റ് പ്രതിവാര എക്‌സ്പ്രസ് (22837/22838) നാളെ എറണാകുളത്തേക്ക് നടത്തേണ്ട സര്‍വീസും ആറാം തീയതി ഹതിയയിലേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: