തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധന്‍ ഡോ.എം കുഞ്ഞാമന്റെ വീട്ടില്‍ നിന്നും കുറിപ്പ് കണ്ടെത്തി.താന്‍ ഈ ലോകത്ത് നിന്നും പോകുന്നുവെന്നും ഏറെ നാളായി ഇക്കാര്യം ആലോചിച്ചിരുന്നെന്നും കുറിപ്പിലുണ്ട്. മറ്റാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലെന്നും കുറിപ്പില്‍ പറയുന്നു.
കുഞ്ഞാമന്റെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ മേശയിലാണ് കുറിപ്പ് കണ്ടെടുത്തത്. കുറിപ്പില്‍ ഇന്നലത്തെ തീയതിയാണ് വച്ചിട്ടുളളത്.വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ ശ്രീകാര്യത്തെ വീട്ടിലാണ് ഡോ. എം. കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക