ന്യൂദല്‍ഹി : സ്വയം പര്യാപതത, എല്ലാവര്‍ക്കുമൊപ്പം,എല്ലാവരുടെയും വികസനം എന്നീ മുദ്രാവാക്യങ്ങളുടെ വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഗംഭീര വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ സ്ത്രീകളും യുവാക്കളും ദരിദ്രരും കര്‍ഷകരും മാത്രമാണ് രാജ്യത്തെ ജാതികളെന്നും അവരുടെ ശാക്തീകരണം രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
തെലങ്കാനയില്‍ ബി ജെ പി ശക്തിപ്പെടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. വോട്ട് വിഹിതവും സീറ്റും കൂടുതല്‍ ലഭിക്കുന്നുണ്ട്.തെലുങ്കിലും പ്രധാനമന്ത്രി രണ്ട് വാക്യങ്ങള്‍ ഉദ്ധരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയത്തില്‍ മധ്യപ്രദേശ് ഉണ്ടെന്ന്
ശിവരാജ് സിങ് ചൗഹാന്‍ : അണികളുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തത്
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ മധ്യപ്രദേശ് ഉണ്ടെന്നും മധ്യപ്രദേശിന്റെ ഹൃദയത്തില്‍ പ്രധാനമന്ത്രിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി ഇവിടെ പൊതു റാലികള്‍ നടത്തി ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയത് ജന ഹൃദയത്തെ സ്പര്‍ശിച്ചു. അതിന്റെ ഫലമാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മികവുറ്റ തന്ത്രങ്ങള്‍ തങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 230 സീറ്റുകളില്‍ 162 സീറ്റുകള്‍ ബിജെപി മിന്നുന്ന വിജയം നേടി ഭരണം കയ്യടക്കി. അതേ സമയം വെറും 66 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്.
ഇന്ന് വിദേശകമ്പനികള്‍ ഭാരതത്തില്‍ ഉത്പാദനം നടത്താന്‍ എത്തുന്നു. ചരക്ക് സേവന നികുതി സമാഹരണം കൂടി. വൈദ്യുതി, ഉരുക്ക്, സിമന്റ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഉത്പാദനം വര്‍ദ്ധിച്ചു.
വികസിത ഭാരതമാണ് ഇനി ലക്ഷ്യം. അതില്‍ ഒരു വിഭാഗവും പിന്നിലാകരുതെന്നും മോദി പറഞ്ഞു. ഐ എന്‍ ഡി ഐ എ മുന്നണിയില്‍ നിരാശയും നെഗറ്റിവിറ്റിയുമാണുളളത്.ഇന്നത്തെ ജയം ഐതിഹാസികമാണ്. ബി ജെ പിയുടെ സദ്ഭരണത്തിന്റെ നേട്ടമാണിത്. ആദിവാസി മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെട്ടു. കോണ്‍ഗ്രസ് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: