ഇൻഡോർ: രാജസ്ഥാനിലെ നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നതിൽ മാത്രമല്ല തിജാറ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ശ്രദ്ധയാകർഷിക്കുന്നു. ഇവിടെ ബാബ ബാലക് നാഥ് ശക്തമായി ലീഡ് ചെയ്യുകയാണ്. ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചാൽ യോഗിയെപ്പോലെയുള്ള ബാബ ബാലക്‌നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്.
രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന ബാലക് നാഥ് അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യത കല്പിക്കപ്പെടുന്നവരിൽ പ്രധാനിയാണ്. ആൽവാർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ബാബ ബാലക് നാഥ്. റോഹ്തക്കിലെ ബാബ മസ്ത്നാഥ് മഠത്തിന്റെ തലവനെന്ന നിലയിലും അൽവാറിൽ നിന്നുള്ള പാർലമെന്റ് അംഗമെന്ന നിലയിലും അദ്ദേഹത്തിന് ജനപ്രീതി ഏറെയാണ്. 1984 ഏപ്രിൽ 16 ന് അൽവാറിലെ കൊഹ്‌റാന ഗ്രാമത്തിൽ ജനിച്ച ബാബ ബാലക് നാഥ് ആറാമത്തെ വയസ്സിൽ വീട് വിട്ട് സന്യാസിയാവുകയായിരുന്നു.
യോഗി ആദിത്യ നാഥിന്റെ പ്രശസ്തമായ ബുൾഡോസർ രാജിനെ അനുസ്മരിപ്പിച്ചു കൊണ്ട് തന്റെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ബാബ ബാലക്‌നാഥ് ഒരു ബുൾഡോസറിൽ ആയിരിന്നു എത്തിയത് . പത്രികാ സമർപ്പണ വേളയിൽ യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്ന് തിജാര വരെ എത്തി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: