ശബരിമല: ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയതോടെ പോലീസ് നിയന്ത്രണങ്ങളെല്ലാം പാളി. തീര്‍ത്ഥാടക തിരക്ക് മുന്നില്‍ കണ്ട് പോലീസ് ഒരു സജ്ജീകരണങ്ങളും ഒരുക്കിയിരുന്നില്ല. ഇന്നലെ ഭക്തരുടെ ക്യൂ 12 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ശബരിമല പാതയില്‍ മരക്കൂട്ടത്ത് പോലീസ് ഒരുക്കിയ നിയന്ത്രണങ്ങള്‍ ഭക്തര്‍ മറികടന്നു. ചന്ദ്രാനന്ദന്‍ റോഡിലേക്കുള്ള ഗേറ്റ് അയ്യപ്പഭക്തര്‍ തള്ളിത്തുറന്നതോടെ പോലീസിന്റെ നിയന്ത്രണങ്ങള്‍ എല്ലാം പൊളിഞ്ഞു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നും ഭക്തര്‍ ചന്ദ്രാനന്ദന്‍ റോഡിലേക്ക് പ്രവേശിച്ചു. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ നില്ക്കുന്ന സ്ഥലത്ത് അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഉണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ്. ഇതിനിടയില്‍ ചില പോലീസുകാര്‍ ഭക്തരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തീര്‍ത്ഥാടകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: