കൊച്ചി: വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പകരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാനും നിര്‍ദേശിച്ചു.
ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത് 12 മാസമാണ്. എന്നാല്‍ 2022-ല്‍ സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അത് ആറ് മാസമായി വെട്ടക്കുകുറയ്ക്കുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി കുറച്ചതെന്ന് ഇതുവരെ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കാലാവധിയെ കുറിച്ച് വിദഗ്ധസമിതി പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. എന്നാല്‍ അതും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍.
സമയപരിധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കാലാവധി കുറച്ചതെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സമയപരിധി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: