തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി തേടി ഡിജിപിക്ക് പരാതി. ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ സ്ത്രീയുടെ രേഖാ ചിത്രം ദുര്‍വിനിയോഗം ചെയ്ത് ശശികല ടീച്ചറുടെ ഫോട്ടോയും ചേര്‍ത്ത് റഷീദ് തൊളിക്കോട് എന്നയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരനാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: