ഭുവനേശ്വര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന യുവസംഗമത്തിനായി ഭുവനേശ്വറില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികളുമായി സംവദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്.
നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യത്തെ പുതുതലമുറ അടുത്തറിയുന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഏകഭാരതം ശ്രേഷ്ഠഭാരതമെന്ന ദര്‍ശനം വി. മുരളീധരന് വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു.
കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. വിനോദ സഞ്ചാരം, പൈതൃക സംരക്ഷണം, വികസനം, ജനസമ്പര്‍ക്കം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാത്ര വേറിട്ട അനുഭവമായെന്ന് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കിടയിലെ ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതേ രീതിയില്‍ ഒഡീഷയില്‍ നിന്നുള്ള 50 അംഗ വിദ്യാര്‍ത്ഥി സംഘം ഡിസംബര്‍ രണ്ടാംവാരം കേരളത്തിലും സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: