Categories: Kerala

യൂട്യൂബിലൂടെ അനുപമ പത്മന്‍ നേടിയിരുന്നത് മാസം 5 ലക്ഷം രൂപ വരെ

ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച അനുപമ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല

Published by

കൊല്ലം : ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറിന്റെ മകള്‍ അനുപമ പത്മന്‍ യൂട്യൂബ് താരമാണ്. അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആണ് ഇവര്‍ക്കുളളത്.

മാസം മൂന്നര ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് അനുപമയ്‌ക്ക് മാസ വരുമാനമുണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് ഈ വരുമാനം എന്തോ കാരണത്താന്‍ നിലച്ചു.ഇതോടെയാണ് തട്ടിക്കൊണ്ടു പോകാനുളള പദ്ധതിയില്‍ ഈ കുട്ടിയും പങ്കാളിയായത്.

ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച അനുപമ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല. നന്നായി ഇംഗ്ലീഷ് സംസാരിക്കും..നിയമം പഠിക്കാനാണ് താത്പര്യമുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക