തിരുവനന്തപുരം: പൂജപ്പുര സരസ്വതി മണ്ഡപം കൈയ്യേറി നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസാക്കി മാറ്റിയ ഇടതു സര്‍ക്കാര്‍ നടപടിക്കെതിരെ സരസ്വതിദേവീ ക്ഷേത്ര ജനകീയ സമിതി അംഗങ്ങള്‍ ഏകദിന ഉപവാസം നടത്തി. പൂജപ്പുര സരസ്വതി മണ്ഡപത്തിനു മുന്നില്‍ രാവിലെ 6 ന് ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന് ഉപവാസം ഉദ്ഘാടനം ചെയ്തു.
പൂജപ്പുര എന്ന പേരില്‍ നിന്ന് തന്നെ സ്ഥലത്തിന്റെ പ്രത്യേകത മനസിലാക്കാമെന്നും എത്രയോ കാലങ്ങമായി വിജയദശമി നാളില്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളെയെല്ലാം തകര്‍ക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കരമന ജയന് പറഞ്ഞു. വൈകുന്നേരം 6 ന് നടന്ന സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പക്വതയില്ലാത്ത കരങ്ങളാണ് കോര്പ്പറേഷന് ഭരണം കൈയ്യാളുന്നതെന്നും അത് കൊണ്ടുതന്നെ ഭക്തജനങ്ങളുടെയുള്ളില് ആശങ്കയുണര്‍ത്തുന്ന സമീപനവും നിലപാടുകളുമാണ് മേയര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ഉപവാസത്തിന് ജനകീയ സമിതി ഭാരവാഹികളായ പൂജപ്പുര സതീഷ്, ആറന്നൂര്‍ ശ്രീകുമാര്‍, പൂജപ്പുര ശശികുമാര്‍, പൂജപ്പുര സന്തോഷ്, ജയശങ്കര്‍, ആലപ്പുറം കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വിവിധ സംഘടനകള്‍ പ്രകടനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ സഘടനാ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് അനില്‍ രവീന്ദ്രന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതിയംഗം മംഗലത്തുകോണം സുധി, ബിജെപി നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തിരുമല അനില്‍, പാപ്പനംകോട് സജി, സംസ്ഥാന സമിതിയംഗം സിമി ജ്യോതിഷ്, ജില്ലാ സമിതിയംഗം പാപ്പനംകോട് നന്ദു, പൂജപ്പുര എന്‍എസ്എസ് കരയോഗം സെക്രട്ടറിയും നടുതല ഭവതി ക്ഷേത്രം പ്രസിഡന്റുമായ ശശിധരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: