കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി അനുപമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അനുപമ യൂട്യൂബിലെ താരം. 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിലൂടെ അനുപ നിരവധി ഷോട്‌സും വീഡിയോകളും പങ്കുവെച്ചിരുന്നു. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ള വീഡിയോകളാണ് അധികവും.
ഇംഗ്ലീഷിലാണ് അവതരണം. ഒരു മാസം മുമ്പാണ് അവസാന വീഡിയോ പങ്കുവെച്ചത്. ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോയാണുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.
വളർത്തു നായ്‌ക്കളെ ഇഷ്ടമുള്ള അനുപമ ഇവയ്‌ക്ക് വേണ്ടി ഷെൽട്ടർ ഹോം തുടങ്ങാനും പദ്ധതിയിട്ടിരുന്നു. ഇതിന് വേണ്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് പോസ്റ്റും പങ്കുവെച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേക്കപ്പ് വീഡിയോയായിരുന്നു ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: