ന്യൂദല്‍ഹി: നാവിക സേനയുടെ കപ്പലില്‍ ആദ്യത്തെ വനിതാ കമാന്‍ഡറെ നിയമിച്ചതായി നാവിക സേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍. നാവിക സേനയില്‍ ആയിരത്തിലധികം വനിതാ അഗ്നിവീറുകളാണുള്ളത്. സൈന്യത്തിലെ വനിതകള്‍ക്കായുള്ള ഓള് റോള്‍സ്-ഓള് റാങ്ക്സ് ആശയത്തിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യ ബാച്ച് വനിത അഗ്നിവീറുകളെ നാവിക സേനയില്‍ വിന്യസിച്ചത്. ഐഎന്‍എസ് ചില്കയിലാണ് ഇവരെ വിന്യസിച്ചത്. ആദ്യ ബാച്ചില്‍ 272 പേരാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചില്‍ 454 പേരും. ഇപ്പോള്‍ മുന്നാമത്തെ ബാച്ചുകൂടി എത്തുമ്പോള്‍ സേനയിലെ നാരീശക്തി ആയിരം കടന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: