മാഡ്രിഡ്: കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തില്‍ കഴിയുന്ന ടെന്നിസ് താരം റാഫേല്‍ നദാല്‍ ജനുവരിയില്‍ നടക്കുന്ന ബ്രിസ്ബേന്‍ ഇന്റര്‍നാഷണലിലൂടെ കോര്‍ട്ടിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പരിക്ക് കാരണം ഈ മുന്‍ ലോക ഒന്നാംനമ്പര്‍ താരം കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് ഇടുപ്പിന് പരിക്കേറ്റ താരം കളംവിട്ടത്. പിന്നീട് ദീര്‍ഘകാലത്തേക്ക് അവധിയെടുക്കുകയായിരുന്നു. അവധിയില്‍ പോയതിന് തൊട്ടുപിന്നാലെ ഒരുവര്‍ഷത്തിനകം താന്‍ തിരികെയെത്തുമെന്നും 2024 ഓടെ കരിയറില്‍ നിന്ന് വിരമിക്കുമെന്നും നദാല്‍ പ്രസ്താവിച്ചിരുന്നു.
സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റാണ് ബ്രിസ്ബേന്‍ ഇന്റര്‍നാഷണല്‍. ഓസ്ട്രേലിയന്‍ ഓപ്പണിനായി നദാലിന് ഒരുങ്ങാന്‍ ബ്രിസ്ബേന്‍ ഇന്റര്‍നാഷണലില്‍ പങ്കെടുക്കുന്നത് സഹായിക്കുമെന്ന് വിലയിരുത്തലുകളുണ്ട്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചീഫ് ക്രെയ്ഗ് ടൈലീ കഴിഞ്ഞ മാസം നദാലിന്റെ തിരിച്ചുവരവ് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിരുന്നു. നദാല്‍ ഉറപ്പായും പങ്കെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നദാല്‍ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുടെ എണ്ണത്തില്‍ നോവാക് ദ്യോക്കോവിച്ചിന് തൊട്ടുപി
ന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: