വിശദവിവരങ്ങള്‍ www.aaiclas.aero/career ല്‍
3 വര്‍ഷത്തേക്ക് കരാര്‍ നിയമനം
ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
എയര്‍പോര്‍ട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഎഐ) കാര്‍ഗോ ലോജിസ്റ്റിക്സ് ആന്റ് അലൈഡ് സര്‍വ്വീസസ് കമ്പനി ലിമിറ്റഡിലേക്ക് സെക്യൂരിറ്റി സ്ക്രീനര്‍ (ഫ്രഷര്‍) തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്കാണ് നിയമനം. ചെന്നൈ, ഗോവ, കോഴിക്കോട്, തൃച്ചി, മധുര, തിരുപ്പതി, പൂനെ, ഇന്തോര്‍, പാറ്റ്ന, വാരാണസി, റായ്പൂര്‍, ഭുവനേശ്വര്‍, വഡോദര, ശ്രീനഗര്‍, കൊല്‍ക്കത്ത, വിശാഖപട്ടണം തുടങ്ങിയ 23 വിമാനത്താവളങ്ങളിലെ കാര്‍ഗോ വിഭാഗത്തിലാണ് തൊഴിലവസരം. ആകെ 906 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്. ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദം. പട്ടികജാതി/വര്‍ഗ്ഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വായിക്കാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രാദേശികഭാഷാ പരിജ്ഞാനം വേണം. പ്രായപരിധി 1.11.2023 ല്‍ 27 വയസ്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aaiclas.aero/career ലിങ്കിലുണ്ട്. അപേക്ഷാ ഫീസ് 750 രൂപ. എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 100 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 8 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം.
മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസും കമ്മ്യൂണിക്കേഷന്‍ സ്കില്ലും ഉണ്ടായിരിക്കണം. സെലക്ഷന് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 32,000 രൂപ, മൂന്നാം വര്‍ഷം 34,000 രൂപ എന്നിങ്ങനെ ശമ്പളം നല്‍കും. പരിശീലനകാലം 15,000 രൂപയാണ് സ്റ്റൈപ്പന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: