അചുംബിതമായ ചമല്‍ക്കാര സൗന്ദര്യം തുളുമ്പുന്ന എത്രയെത്ര ശ്ലോകങ്ങളാണ് ഭൗതികജീവിതത്തിന് സാര്‍ത്ഥകതയും സംതൃപ്തിയും തരുന്നത് ഭക്തിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഭഗവത്പാദര്‍ രചിച്ചിട്ടുള്ളത്.
പ്രസിദ്ധമായ ‘മോഹമുദ്ഗരം’ എന്ന സ്‌തോത്ര കൃതിയില്‍ പലവിധ മോഹങ്ങളില്‍ ആബദ്ധമായ സ്വന്തം ബുദ്ധിയെ (അഥവാ മോഹങ്ങളില്‍ കുടുങ്ങിയ വ്യക്തിയെ) അദ്ദേഹം ഇങ്ങനെ താക്കീതു ചെയ്യുന്നു.: വ്യാകരണാദികളായ ശാസ്ത്രവിഷയങ്ങള്‍ ഉരുവിട്ടു പഠിച്ചതുകൊണ്ടൊന്നും മരണകാലമടുക്കുമ്പോള്‍ രക്ഷനേടാനാവില്ല, അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക, ഗോവിന്ദനെ (ഈശ്വരനെ) ഭജിക്കുക (അതുകൊണ്ടു മാത്രമേ രക്ഷ കിട്ടുകയുള്ളു എന്നര്‍ത്ഥം)
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ
കാലേ നഹിനഹി രക്ഷതി
ഡുകൃഞ്കരണേ
(മോഹമുദ്ഗരം (ഭജഗോവിന്ദം)ശ്ലോ.1)
ഇതിന് സമാന്തരമായി ഒരുപദ്യം ശിവാനന്ദലഹരിയിലും കാണാം.
ഘടോ വാ മൃത്പിണ്ഡോf
പ്യണുരപി ച
ധൂമോfഗ്‌നിരചലഃ പടോ വാ തന്തൂര്‍വാ
പരിഹരതി കിം ഘോരശമനം
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ
തര്‍ക്കവചസാ പദാംഭോജം
ശംഭോര്‍ ഭജ പരമസൗഖ്യം വ്രജ സുധീഃ
(ശി.ലഹരി.ശ്ലോ.6)
(കുടമോ മണ്‍കട്ടയോ പരമാണുവോ പുകയോ തീയോ പര്‍വതമോ വസ്ത്രമോ നൂലോ കഠിനമായ സംസാരദുഃഖത്തെ പരിഹരിക്കുമോ? തര്‍ക്ക ശാസ്ത്ര വിചനങ്ങളെക്കൊണ്ട് വെറുതേ കണ് ക്ഷോഭം ചെയ്യുന്നതെന്തിന്? ബുദ്ധിമാനായ മനുഷ്യാ, ശിവന്റെ പദാം ഭോജത്തെ ഭജിക്കുക, പരമാനന്ദത്തെ പ്രാപിക്കുക, ന്യായവൈശേഷികാദിദര്‍ശനങ്ങളിലെ ഉപമാനങ്ങളായ ഘടം, മണ്‍കട്ട, അണു ഇത്യാദികളേ ഉരുവിട്ടു പഠിച്ചതു കൊണ്ടോ അതുള്‍ക്കൊണ്ട് വാദ പ്രതിവാദം നടത്തുന്നതുകൊണ്ടോ ജീവിതത്തില്‍ ആത്യന്തികമായ ശ്രേയസ്സ് ഉണ്ടാകുന്നില്ല. അതുണ്ടാകണമെങ്കില്‍ ഈശ്വരനെ ഭജിക്കുക തന്നെ വേണം എന്നു സാരം) ഇങ്ങനെയെല്ലാം പ്രഖ്യാപിച്ചിട്ടുള്ള ശങ്കരാചാര്യര്‍ ഭക്തിസാധനയ്‌ക്ക് പ്രാധാന്യം കൊടുത്തിട്ടില്ലെന്നു പറയുന്നത് കേവലം അജ്ഞതയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക