Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുവര്‍ണകാലത്തു നിന്ന് ദുരിതകാലത്തേയ്‌ക്ക്…

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Dec 1, 2023, 06:40 pm IST
in Samskriti

ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് കേരളത്തില്‍ കൃഷി വളരെ നല്ല നിലയില്‍ ആയിരുന്നു. ബ്രീട്ടിഷുകാര്‍ വന്നതോടെ തന്ത്രപൂര്‍വ്വം നികുതി വളരെ ഉയര്‍ന്ന തരത്തില്‍ വര്‍ദ്ധിപ്പിച്ചു. അതുമൂലം കര്‍ഷകര്‍ക്കു നികുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ബ്രിട്ടീഷുകാരാകട്ടെ നികുതി കൊടുക്കാത്തവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. മറ്റുള്ളവരുടെ ഭൂമിപിടിച്ചെടുത്തു. അറസ്റ്റ് ഭയന്നു പലരും കൃഷിയിടം വിട്ടു ഓടിപ്പോയി. ഓടിപ്പോയവരുടെ ഭൂമിയും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഭൂരഹിതരെ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചു. ഇതോടെ കേരളത്തില്‍ കൃഷിയും ഇല്ലാതാക്കി. അവരെ പട്ടിണിയിലേക്കു തള്ളിവിട്ടു.

കേരളത്തില്‍ നല്ല നിലയില്‍ നടന്നിരുന്ന കപ്പല്‍ നിര്‍മ്മാണ വ്യവസായത്തേയും തകര്‍ത്തത് അവരുടെ കപ്പല്‍ നിര്‍മാണത്തിനുവേണ്ടിയായിരുന്നു. കേരളത്തിലെ കപ്പലുകള്‍ വളരെക്കാലം കേടുപടുകള്‍ ഇല്ലാതെ നിലനില്‍ക്കുന്നതായിരുന്നു. ആ ഗുണം ബ്രിട്ടീഷുകാരുടെ കപ്പലുകള്‍ക്കില്ലായിരുന്നു. അതുകൊണ്ട് കപ്പല്‍ നിര്‍മ്മാണം നിരോധിച്ചുകൊണ്ട് കപ്പല്‍ നിര്‍മാണവും കേരളത്തില്‍ ഇല്ലാതാക്കി. അതിനു മുന്‍പുതന്നെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തിലൂടെയുള്ള യാത്രയും നിരോധിച്ചിരുന്നു. 1912ല്‍ റെയില്‍വെയിലെ ലോക്കോമോട്ടിവുകള്‍ ഭാരതത്തിലെ വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മ്മിക്കുന്നതും രൂപ കല്‍പ്പനചെയ്യുന്നതും നിരോധിക്കുന്ന നിയമം നടപ്പിലാക്കി. 1875ല്‍ ബ്രിട്ടീഷുകാര്‍ ലോക്കോമോട്ടിവ് നിര്‍മ്മിക്കാന്‍ തുടങ്ങി. അവര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികല്‍ നിര്‍മ്മിച്ച റെയില്‍വേ ഉല്‍പ്പന്നത്തോടു കിടപിടിക്കുന്നതായിരുന്നില്ല. ബ്രിട്ടീഷുകാരേക്കാള്‍ മേന്മയേറിയതും ചെലവു കുറഞ്ഞതുമായിരുന്നു ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍മ്മിച്ചിരുന്ന ലോക്കോമോട്ടിവുകള്‍ (പേജ് 274 ഇരുളടഞ്ഞ കാലം). ഈ നിരോധനത്തോടെ ആ വ്യവസായവും ഇല്ലാതാക്കി. തേയില വ്യവസായത്തെയും ഇതേ വിധം തകര്‍ത്തു. അങ്ങനെ എല്ലാരംഗത്തും തൊഴിലില്ലാത്തവരെ സൃഷ്ടിച്ചു. ഇതോടെ ഇതിലെ തൊഴിലാളികളൂം തൊഴിലില്ലാതെ പട്ടിണിയിലായി. വിദ്യാഭ്യാസരംഗത്തും ഇതേ നയം തന്നെയാണു ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. രണ്ടാം നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തളൂര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനവും ബ്രിട്ടീഷുകാര്‍ തകര്‍ത്തു.

ആയിരത്തിലധികം കുട്ടികള്‍ താമസിച്ചു പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ ഭക്ഷണവും താമസവും സൗജന്യമായിരുന്നു. ഈ തരത്തില്‍ ഒരു സ്ഥാപനം നടത്താന്‍ മാത്രം അന്നു കേരളം സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നര്‍ത്ഥം. ഇതുകൂടാതെ അന്നു നിലവില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസ രീതി മുഴുവനും തകര്‍ത്തത് ബ്രിട്ടീഷുകാരാണ്. കൃഷി, തുണി വ്യവസായം, കപ്പല്‍ നിര്‍മ്മാണം, റെയില്‍വെയിലെ ലോക്കോമോട്ടിവ് നിര്‍മ്മാണം തുടങ്ങി എല്ലാ വ്യവസായങ്ങളും ബോധപൂര്‍വ്വം തകര്‍ത്ത് അവര്‍ 200 കൊല്ലം ഭരിച്ച രാജ്യത്തിലെ ജനങ്ങളെ തൊഴിലില്ലാത്തവരാക്കി. അവരെ മുഴുവനും പട്ടിണി പാവങ്ങളാക്കി. അതില്‍ സന്തോഷം കണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു പറയാവുന്ന ഭരണാധികാരികളായിരുന്നു ബ്രിട്ടീഷുകാര്‍. ലോകത്തില്‍ ഒരിടത്തും ഇത്രയും ക്രൂരത ജനങ്ങളോട് കാണിച്ച ഭരണാധികാരികളെ കാണില്ല. അതും കേരളീയര്‍ക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കൊള്ളയടിച്ച് കൊണ്ടുപോയി, ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നവര്‍.

ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് കേരളം വിദ്യാഭ്യാസത്തിലും സമ്പത്തിലും സാമൂഹ്യ പുരോഗതിയിലും ഉന്നത നിലവാരം പുലര്‍ത്തിയിന്ന ഒരു രാജ്യം തന്നെയായിരുന്നൂ. ബ്രിട്ടീഷുകാര്‍ കേരളത്തെ സമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും താണ നിലവാരത്തിലേക്കു കൂപ്പു കുത്തിച്ചു. ഭാരതം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്‌തോടെ കേരളം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരുന്നു. കേരളത്തിന്റെ പൂര്‍വ്വ കാലം ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് സമത്വ സുന്ദരമായ കേരളം തന്നെയായിരുന്നു. കേരള ചരിത്രം തന്നെയാണ് അതിനു തെളിവ്. ബ്രിട്ടീഷുകാര്‍ വാളുകൊണ്ട് കേരളം വെട്ടിപ്പിടിച്ചു. വാളുകൊണ്ടു തന്നെ, ഭരണം നിലനിര്‍ത്തുമെന്നു അവര്‍ പറയാനും കാരണം കേരളത്തില്‍ അന്നു നിലനിന്നിരുന്ന സാമ്പത്തിക ഉയര്‍ച്ച തന്നെയാണ് .

അവലംബം
1. കേരള ചരിത്രം എഡി.1967. എ. ശ്രീധര മേനോന്‍
2. ഇബനു ബത്തൂത്ത കണ്ട ഇന്ത്യ : വിവ: വേലായുധന്‍ പണിക്കശ്ശേരി
3. കേരള സംസ്‌കാരം- ശ്രീധര മേനോന്‍
4. കേരളം ആദ്യ നൂറ്റാണ്ടുകളില്‍-പുറത്തൂര്‍ ശ്രീധരന്‍
5. കേരളചരിത്രം – (2016) എ. ശ്രീധര മേനോന്‍
6. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍
7. ഇരുളടഞ്ഞ കാലം: ബ്രീട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്ത ക്രൂരതകള്‍.- ശശി തരൂര്‍
8. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍- വേലായുധന്‍ പണിക്കശ്ശേരി.
9. കേരളം അറനൂറു കൊല്ലം മുന്‍പ് ഇബനു ബത്തൂത്ത വിവ: വേലായുധന്‍ പണിക്കശ്ശേരി
10. പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും: ചരിത്രപരമായ രൂപ രേഖ ഡി.ഡി. കൊസാംബി. വിവ: ഡോ. എം. ലീലാവതി

(അവസാനിച്ചു)

Tags: ഓണസങ്കല്പവും ചരിത്ര സത്യങ്ങളുംFrom Golden Age to Distress...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാരതത്തെ ഇരുട്ടിലാഴ്‌ത്തിയവര്‍

Samskriti

കേരളം പറയുന്ന അധിനിവേശ കഥ

Samskriti

സമ്പല്‍സമൃദ്ധം കേരളപൈതൃകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.