കുട്ടി, പഠിക്കാന്‍ പ്രായമാകുന്നതോടെ വിദ്യാരംഭ സംസ്കാരം നടത്തണം. ചടങ്ങിലൂടെ ഒരു വശത്ത് കുട്ടിയുടെ ഉള്ളില്‍ പഠിക്കാനുളള ഉത്സാഹം ഉളവാക്കണം. മറുവശത്ത് കുട്ടിക്ക് അക്ഷരജ്ഞാനത്തോടും വിഷയജ്ഞാനത്തോടുമൊപ്പം ശ്രേഷ്ഠമായ ജീവിതമാര്ഗ്ഗത്തെപ്പറ്റിയുളള അറിവ് പകര്‍ന്നു കൊടുക്കുകയും അത് അഭ്യസിപ്പിക്കുകയും വേണം. ഇത്തരം പാവനമായ ഉത്തരവാദിത്തത്തെപ്പറ്റി രക്ഷകര്‍ത്താക്കളെയും അദ്ധ്യാപകരെയും ഉദ്ബോധിപ്പിക്കുകയുമാകാം.
ദീക്ഷയും യജ്ഞോപവീതവും
തന്റെ ഉന്നതിക്കു വേണ്ടി സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കത്തക്ക ശാരീരികവും മാനസികവുമായ വളര്‍ച്ച എത്തുമ്പോള്‍ കുട്ടിക്ക് ആദ്ധ്യാത്മികവും സാമൂഹ്യവുമായ അനുശാസനങ്ങള്‍ ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നു. ദീക്ഷയുടെ അര്‍ത്ഥം ഏതെങ്കിലും ശ്രേഷ്ഠമായ ലക്ഷ്യത്തിലെത്താന്‍ വേണ്ടി സങ്കല്പം എടുക്കുക, അതിനുവേണ്ടി നിര്‍ദ്ദേശിച്ചിരിക്കുന്ന സാധനയില്‍ ഏര്‍പ്പെടുക എന്നാണ്. മനുഷ്യന് ലൗകിക കാര്യങ്ങളില്‍ കുടുങ്ങി ജീവിത്തിന്റെ ശ്രേഷ്ഠമായ ലക്ഷ്യം അവഗണിക്കാതിരിക്കാന്‍ ലൗകിക കാര്യങ്ങളോടൊപ്പം ആദ്ധ്യാത്മിക ലക്ഷ്യങ്ങളിലും ശ്രദ്ധിച്ചു കൊണ്ടിരിക്കാനായി ദീക്ഷാ സംസ്കാരം വിധാനം ചെയ്തിരിക്കുന്നു. ജീവിത കര്‍മ്മങ്ങളുടെ ശ്രേഷ്ഠമായ യജ്ഞമയമായ അനുശാസനങ്ങള്‍ പാലിച്ചു കൊണ്ട് ജീവിക്കുവാന്‍ ചെയ്യുന്ന സങ്കല്പത്തോടൊപ്പം യജ്ഞോപവീത സംസ്കാരവും ചെയ്യിക്കുന്നു. പുരാതന കാലത്ത് ഗുരുകുലത്തില്‍ രണ്ടു സംസ്ക്കാരങ്ങളും ഒരുമിച്ചു നടത്തിയിരുന്നു. ഇക്കാലത്ത് മനഃസ്ഥിതിയും പരിതഃസ്ഥിതിയും അനുസരിച്ച് രണ്ടും ഒരുമിച്ചോ, വെവ്വേറെയോ നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: