കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിനായുള്ള വിഭവസമാഹരണം വിവാദത്തിൽ. റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്.
പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളാണ് ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകാൻ കുട്ടികൾക്ക് രേഖാമൂലം നിർദേശം നൽകിയത്. വിഭവങ്ങൾ സമാഹരിച്ച് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: