കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴയിലാണ് സംഭവം. അറയ്ക്കൽ വീട്ടിൽ ഷിജിയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയി.
ഷിജിയെ പ്രതി കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഷിജിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: