ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നു നില്ക്കുന്ന ജ്ഞാന്‍വാപി മസ്ജിദമായി ബന്ധപ്പെട്ട് പുരാവസ്തു സര്‍വേയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വാരാണസി കോടതി 10 ദിവസംകൂടി സമയം അനുവദിച്ചു. ക്ഷേത്രം തകര്‍ത്താണോ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ വിപുലമായ സര്‍വേ നടത്താന്‍ കോടതി എഎസ്ഐയോട് നിര്‍ദേശിച്ചിരുന്നു. സര്‍വേ നടത്തി നവംബര്‍ 17ന് റിപ്പോര്‍ട്ട് സമപ്പിക്കേണ്ടതായിരുന്നു. റിപ്പോര്‍ട്ട് തയാറാക്കാന്‍ എഎസ്ഐ കൂടുതല്‍ സമയം തേടി. 21 ദിവസം കൂടി ആവശ്യപ്പെട്ട് നല്കിയ അപേക്ഷ പരിഗണിച്ചാണ് പത്ത് ദിവസം കൂടി സമയം അനുവദിച്ചത്. ഡിസംബര്‍ 11ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: