ഹൈദ്രാബാദ്: തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് വരി നിന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചു.
മൂന്ന് കോടി 26 ലക്ഷം വോട്ടര്‍മാരില്‍ 64 ശതമാനം പേരും വോട്ട് ചെയ്തതായി ആദ്യ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. വൈകിട്ട് അഞ്ച് മണിക്കും നിരവധി പേര് പോളിംഗ് ് സ്റ്റേഷനുകളില്‍ വരിനിന്നതിനാല് പോളിംഗ് ശതമാനം കൂടാനാണ് സാധ്യത. അദിലാബാദ്, നിര്‍മല്‍, മുലുഗു, മേദക് തുടങ്ങിയ ജില്ലകളിലാണ് പോളിംഗ് കൂടിയതെങ്കില്‍ ഹൈദരാബാദ് ജില്ലയില്‍ പോളിംഗ് കുറവാണ്.
അതേസമയം, പ്രധാന വ്യക്തികളില്‍, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗജ്വെല് മണ്ഡലത്തിലെ ചന്തമടകയില് തന്റെ വോട്ട് വിനിയോഗിച്ചപ്പോള്‍ ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ താരക രാമറാവു ഹൈദരാബാദില്‍ വോട്ട് രേഖപ്പെടുത്തി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി കൊടങ്ങലില്‍ വോട്ട് രേഖപ്പെടുത്തി. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയും ത്രിപുര ഗവര്‍ണര്‍ ഇന്ദ്രസേന റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ പ്രമുഖരാണ്.
അതേസമയം, പോളിംഗ് അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും കെ്സിറ്റ് പോള്‍ ഫലം പുറത്തു വന്നു തുടങ്ങി.ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. രാജസ്ഥാന്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: