Categories: Entertainment

യുഎസ് മുൻ പ്രസിഡന്റിന്റെ ജീവിതം സിനിമയാകുന്നു;ട്രംപാകാൻ ‘വിന്റർ സോൾജിയർ.

യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

Published by

യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 1970-80 കാലഘട്ടങ്ങളിൽ അമേരിക്കൻ രാഷ്‌ട്രീയത്തിൽ ട്രംപുണ്ടാക്കിയ സ്വാധീനവും മുൻ പ്രസിഡന്റിന്റെ വിവാദ ജീവിതവുമാണ് സിനിമ പറയുന്നത്.

അവഞ്ചേഴ്സിലൂടെ ജനപ്രിയനായ നടൻ സെബാസ്റ്റ്യൻ സ്റ്റാനാണ് ട്രംപായി അഭിനയിക്കുന്നത്. ‘ദി അപ്രന്റിസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഓസ്‌കർ നോമിനേറ്റഡ് ഇറാനിയൻ ചലച്ചിത്ര നിർമ്മാതാവ് അലി അബ്ബാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഗബ്രിയേൽ ഷെർമാനാണ് തിരക്കഥ.

1970കളിലും 1980കളിലും ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ട്രംപ് നടത്തിയ സ്വാധീനത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. ട്രംപിന്റെ ഉപദേശകരിൽ ഒരാളായി സേവനമനുഷ്ഠിച്ച വിവാദ അഭിഭാഷകൻ റോയ് കോനുമായുള്ള ബന്ധവും ചിത്രത്തിൽ കാണിക്കും.

ചിത്രത്തിൽ ട്രംപിന്റെ ചെറുപ്പക്കാലമാണ് സെബാസ്റ്റ്യൻ സ്റ്റാൻ അഭിനയിക്കുന്നത്. ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയായി ചിത്രത്തിൽ വേഷമിടുന്നത് ഓസ്‌കർ നോമിനേഷൻ നേടിയ മരിയ ബകലോവയാണ്. ജെറമി സ്ട്രോംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by