പാലക്കാട്: ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ഒന്നിച്ചുള്ള ജനകീയ മുന്നേറ്റമാണ് ആവശ്യമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ ഒരുമിച്ചു നടത്തിയ മുന്നേറ്റംപോലെ ആവണമെന്നും വികസിത ഇന്ത്യ സ്വാതന്ത്ര സമര സേനാനികള്‍ക്കുള്ള ആദരവായിരിക്കും എന്നും അദേഹം പറഞ്ഞു.
കേരളശ്ശേരി ഗ്രാമ പഞ്ചായത്തിലെത്തിയ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് ഉള്ളത്. അവയെ പ്രയോജനപ്പെടുത്തി പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തില്‍ രാജ്യം മുനോട്ട് പോവുകയാണ്. കഴിഞ്ഞ 75 വര്‍ഷം കൊണ്ട് രാജ്യം നേടിയ അടിസ്ഥാന വികസനങ്ങളും അതില്‍ നിന്ന് വ്യത്യസ്ഥമായി പ്രധാനമന്തിയുടെ നേതൃത്വത്തില്‍ രാജ്യം നടത്തിയ അനിതരസാധാരണമായ അടിസ്ഥാന വികസന നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.
ഒരു വികസിത രാജ്യത്തിന് അടിസ്ഥാന സൗകര്യ വികസനം ഏറെ പ്രധാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഒട്ടാകെ നടക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് ചടങ്ങില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്തംഗം പി. രാജീവ് അധ്യക്ഷത വഹിച്ചു. എസ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ എ ബി വെങ്കിട്ടരാമന്, പാലക്കാട് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്ററും ലീഡ് ബാങ്ക് മാനേജറുമായ ആര് പി ശ്രീനാഥ്, നബാര്‍ഡ് ഡി ഡി എം. കവിത എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: