“ഇതാ ആനന്ദ നൃത്തം ചെയ്യുന്ന പുഴു. അഡയാർ ആനന്ദഭവൻ തീർത്തും നിരാശപ്പെടുത്തി” എന്ന അടിക്കുറുപ്പോടെയാണ് ഫുഡ് വ്ളോഗർ ഇൻസ്റ്റർഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ, താൻ ഗുലാബ് ജാം വാങ്ങിയ ചെന്നൈയിലെ അശോക് നഗറിലുള്ള അഡയാർ ആനന്ദഭവൻ ഔട്ട്ലെറ്റിന്റെ കൃത്യമായ വിലാസവും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഗുലാബ് ജാം ഇഷ്ടം അല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇഷ്ടപ്പെട്ട് വാങ്ങിയ ഗുലാബ് ജാം കഴിക്കാൻ നേരം പുഴുവിനെ കണ്ടെത്തിയാൽ അവസ്ഥ?.അത്തരത്തിലൊരു സംഭവമാണ് തമിഴ്നാട്ടിൽ ഉണ്ടായിരിക്കുന്നത്. ചെന്നൈയിലെ ഒരു പലഹാരകടയിൽ നിന്ന് ഫുഡ് വ്ളോഗർ ഗുലാബ് ജാമിൽ പുഴുവിനെ കണ്ടെത്തിയ വീഡിയോ വൈറലായിരിക്കുകയാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഫുഡ് വ്ളോഗറാണ് ഗുലാബ് ജാമിൽ അരിച്ചു നീങ്ങുന്ന പുഴുവിനെ കണ്ടെത്തിയത്. ടി എൻ 38 ഫുഡി എന്ന ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ വെളുത്ത നിറത്തിലുള്ള പുഴുവിനെ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. വീഡിയോ വൈറലായതോടെ പോലീസ് ഈ മധുരപലഹാര അടപ്പിച്ചു.
ഇതുവരെ 5 ദശലക്ഷത്തോളം ആളുകളാണ് ഈ വൈറൽ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. “നിങ്ങൾ ഒരു നല്ല വ്ളോഗറാണ് റെസ്റ്റോറന്റിൽ പണം നൽകി അടുക്കള ടൂറുകൾ നടത്താത്തതിന് നന്ദി.” “നിങ്ങൾ എന്തിനാണ് ഈ പ്രശ്നം വൈറൽ ആക്കിയത്?. ചില സമയങ്ങളിൽ തെറ്റുകൾ സംഭവിക്കാം, നിങ്ങൾക്ക് ആ കടയിൽ ചെന്ന് പ്രശ്നം അവരുടെ ശ്രദ്ധയിൽ പെടുത്താമായിരുന്നു. അവർ നടപടിയെടുത്തില്ലെങ്കിൽ നിങ്ങൾക്ക് വീഡിയോ വൈറലാക്കാമായിരുന്നു.” എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ ഈ സംഭവത്തെ അപലപിക്കുകയും തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയും ചെയിതിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: