കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് സംസ്ഥാനത്താകെ 15.92 ലക്ഷം രൂപ പിഴയായി ചുമത്തിയെന്നും ഇതില്‍ 4.67 ലക്ഷം രൂപ ലഭിച്ചെന്നും സര്‍ക്കാര്‍ ഹൈക്കേടതിയില്‍ അറിയിച്ചു.
സംസ്ഥാനത്ത് അനധികൃത ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജികളില്‍ തദ്ദേശഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. നഗരമേഖലകളില്‍ മാത്രം 6.30 ലക്ഷം രൂപ പിഴ ചുമത്തി.
അനധികൃത ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 5,000 രൂപ വരെ പിഴ ചുമത്തുമെന്നും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഇക്കാര്യവും തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹര്‍ജികള്‍ ഡിസംബര്‍ ഏഴിനു പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: