ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്‌ക്കാനും രാജ്യവിരുദ്ധ ശക്തികള്‍ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങിയെടുത്ത് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇല്ലാതാക്കാനും ഉദ്ദേശിച്ച് കേന്ദ്രം നടപ്പാക്കുന്ന പുതിയ സിം കാര്‍ഡ് നിയമം ഡിസംബര്‍ ഒന്നിന് പ്രാബല്യത്തിലാകും.
പുതിയ നിയമത്തിലെ വ്യവസ്ഥകള്‍:
- സിംകാര്‍ഡ് വില്പ്പനക്കാരുടെ രേഖകള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കും.
- നിരവധി കണക്ഷനുകള്‍ ഒന്നിച്ച് നല്കുന്ന സംവിധാനം റദ്ദാക്കി.
- ടെലികോം കമ്പനികള്‍ തങ്ങളുടെ ഫ്രാഞ്ചൈസികളും വില്പ്പന ഏജന്റുമാരെയും വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യണം.
- ഒരനുമതിയും ഇല്ലാത്ത ഏജന്റുമാര്‍ രാജ്യവിരുദ്ധര്‍ക്ക് സിം കാര്‍ഡ് നല്കുന്നത് തടയാനാണിത്.
- വില്പ്പനക്കാര്‍ രേഖാമൂലം ലൈസന്‍സ് സഹിതം കരാര്‍ ഒപ്പിടണം.
- നിലവിലുള്ള സിം ഏജന്‍ുമാര്‍ 12 മാസത്തിനകം ഇത്തരം കരാറില്‍ ഒപ്പിടണം.
- നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ ഏജന്‍ുമാരുടെ ലൈസന്‍സ് റദ്ദാക്കും. മൂന്നു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തും.
- ഏതെങ്കിലും മൊബൈല്‍ നമ്പര്‍ ഡിസ്‌കണക്ട് ആയാല്‍ ആ നമ്പര്‍ 90 ദിവസത്തേക്ക് മറ്റാര്‍ക്കും നല്കില്ല.
- പുതിയ സിം വാങ്ങുന്നവരുടെ കെവൈസി (ഉപഭോക്താവിനെ അറിയുക)രേഖകള്‍ നിര്‍ബന്ധം.
- പുതിയ സിം എടുക്കാന്‍, ഏജന്റുമാര്‍, ആധാര്‍ കാര്‍ഡിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വ്യക്തിവിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണം. അതായത് ആധാര്‍ കാര്‍ഡിന്റെ കോപ്പി മാത്രം പോരയെന്നര്‍ഥം
പ്രതികരിക്കാൻ ഇവിടെ എഴുതുക: