പരവൂര്‍(കൊല്ലം): മകന് അച്ഛനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. പരവൂര്‍ ഇക്കരം കുഴി തെക്കേ കല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(83) ആണ് മകന് അനില്‍കുമാര്‍ (52) കൊലപ്പെടുത്തിയത്.
അനില്‍ പരവൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാള്‍ അച്ഛനുമായി നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസവും, സംഭവം നടക്കുന്നതിന് മുന്‍പ് വഴക്കുണ്ടായി. തുടര്‍ന്ന് കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനിവാസന്റെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവ സമയം ശ്രീനിവാസന്റെ ഭാര്യയും അയല്പക്കത്തെ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അഗ്നി രക്ഷാ സേനയേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. അവര്‍ എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്ന് ശ്രീനിവാസന് മരിച്ചിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: