കട്ടക്ക്: പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ ബലം പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 3 ഡി ലേസര്‍ സ്കാനിങ് ആരംഭിച്ചു. രത്നഭണ്ഡാരത്തിന്റെ പുറംഭിത്തിയിലെ സമ്മര്‍ദ്ദം, വിള്ളലുകള്‍ എന്നിവ അറിയാനുള്ള 3 ഡി ലേസര്‍ ഫോട്ടോമെട്രിക് സര്‍വേയാണ് തുടങ്ങിയത്.
ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള സര്‍വേയര്‍മാര്‍, സിവില്‍ എന്‍ജിനീയര്‍മാര്‍, ഡ്രാഫ്റ്റ്സ്മാന്‍, പുരാവസ്തു ഗവേഷകര്‍ എന്നിവരടങ്ങുന്ന 15 അംഗ സാങ്കേതിക സംഘമാണ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകാത്ത, ഉപരിതലത്തിലെ ചെറിയ വിള്ളലുകള്‍ 3 ഡി കാമറയ്ക്ക് കണ്ടെത്താന്‍ കഴിയും.
വിലമതിക്കാനാവാത്ത രത്നങ്ങളും ആഭരണങ്ങളും രത്നഭണ്ഡാരത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. 2018ലും 2022ലും രത്നഭണ്ഡാരത്തിന്റെ പരിശോധന നടത്താന്‍ എഎസ്ഐ ക്ഷേത്ര ഭരണസമിതിയുടെ അനുമതി തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: