മൂന്നാമത്തെ ചൈനീസ് കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര സീപോര്‍ട്ടില്‍ നങ്കൂരമിട്ടു. ക്രെയിന്‍ ഡോക്കുകള്‍ കയറ്റിയ സെന്‍ഹുവ 24 എന്ന ചരക്ക് കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്.
ആദ്യത്തെ രണ്ട് ചരക്കുകപ്പലുകള്‍ എത്തന്നതിനുള്ള തടസ്സമൊന്നും സെന്‍ഹുവ24 കപ്പലിനുണ്ടായില്ല. ആദ്യ രണ്ട് കപ്പലുകള്‍ പുറം കടലില്‍ മണിക്കൂറുകള്‍ നങ്കൂരമിട്ടശേഷമാണ് തീരമണയാന്‍ സാധിച്ചത്. എന്നാല്‍ സെന്‍ഹുവ 24 പുറം കടലിലെത്തിയ ശേഷം അധികം വൈകാതെ തീരത്ത് നങ്കൂരമിട്ടു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ക്രെയിന്‍ ഡോക്കുകള്‍ ഇറക്കും.
ഒരു ക്വെ ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് ഈ കപ്പലില്‍ ഉള്ളത്. സെന്‍ഹുവ 24 ചരക്ക്കപ്പലിന് ആദ്യം വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് അദാനി ഗ്രൂപ്പും കേരള സര്‍ക്കാരും അപേക്ഷിച്ചതിനെ തുടര്‍ന്ന് ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസ് (എഫ് ആര്‍ആര്‍ഒ) ചരക്ക് ഇറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
വൈകാതെ ആറ് ചൈനീസ് കപ്പലുകളും കൂടി ക്രെയിനുകളുമായി വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം തുറമുഖം തന്നെ 32 ക്രെയിനുകള്‍ക്ക് ചൈനയിലെ ഷാങ് ഹായിലെ സെന്‍ഹുവ പോര്‍ട്ട് മെഷിനറി കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ ക്രെയിനുകള്‍ ഏറ്റി എട്ട് ചരക്ക് കപ്പലുകള്‍ കൂടി ഫിബ്രവരി വരെ തുടര്‍ച്ചയായി വന്നുകൊണ്ടേയിരിക്കും.
കണ്ടെയ്നര്‍ കപ്പലുകളില്‍ നിന്നും കണ്ടെയ്നറുകള്‍ ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്നതാണ് ക്വെ ക്രെയിന്‍. ആര്‍എംജി ക്രെയിന്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കാനാണ്. തുറമുഖത്തിന് ആവശ്യമായ ക്രെയിനുകളുമായി എട്ട് ചരക്ക് കപ്പലുകള്‍ എത്തുമെന്ന് ഈയിടെ വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലിന് നല്കിയ സ്വീകരണവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
വിഴിഞ്ഞത്തെ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പോര്‍ട്ട് 2024 മെയ് മാസത്തോടെ പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഈ തുറമുഖം നിര്‍മ്മിച്ച് അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: