ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സ്നാന കര്‍മ്മത്തിലൂടെ പുണ്യം പകരുകയാണ് സന്നിധാനത്തെ ഭസ്മക്കുളം. ഭസ്മ കുളത്തിലെ സ്നാനത്തിനുശേഷം തിരുസന്നിധിയില്‍ എത്തി ശയന പ്രദിക്ഷണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ സന്നിധാനത്തിന് നല്കുന്ന അതേ പ്രാധാന്യം തന്നെയാണ് ഭസ്മക്കുളത്തിലെ പുണ്യതീര്‍ത്ഥത്തിനും നല്‍കുന്നത്. മധ്യ ഭാഗത്ത് കരിങ്കല്‍ പാകി വശങ്ങളില് കല്‍പ്പടവുകള്‍ കെട്ടിയാണ് ഭസ്മക്കുളത്തിന്റെ നിര്‍മ്മാണം. പതിറ്റാണ്ടുള്‍ക്കു മുമ്പ് സന്നിധാനത്തെ ഫ്ലൈഓവറിന് സമീപമായിരുന്നു ഭസ്മക്കുളം നിലനിന്നിരുന്നത്.
ഭക്തരുടെ എണ്ണം കൂടിയതോടെ ജലരാശി കണ്ടെത്തി ശ്രീകോവിലിനു പിന്‍ഭാഗത്തേക്ക് കുളം പിന്നീട് മാറ്റുകയായിരുന്നു. പുണ്യ നദിയായ പമ്പയിലും ഭസ്മക്കുളത്തിലും മുങ്ങി തിരുസന്നിധിയില്‍ എത്തി ശയനപ്രദക്ഷിണം നടത്തിയാല്‍ ആഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.
ആദ്യ കാലങ്ങളില്‍ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച ശേഷമായിരുന്നു പൂജാദി കര്‍മങ്ങള്‍ക്കായി ശ്രീകോവിലില്‍ പ്രവേശിച്ചിരുന്നത്. ഉരല്‍ക്കുഴിയില്‍ നിന്നുള്ള തീര്‍ത്ഥമാണ് കുളത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: