തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര തിരുവനന്തപുരം പൂവാര്‍ മേഖലയില്‍ സംഘടിപ്പിച്ചു.
ജിജി ജോസഫ്, ബ്രാഞ്ച് മാനേജര്‍ എസ് ബി ഐ, ജ്യോതി റേച്ചല്‍ വര്‍ഗ്ഗീസ്, കൃഷി വിജ്ഞാന കേന്ദ്രം, വെള്ളനാട്, അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ ജി. ചിത്ര, ബിപിസിഎല്‍ പ്രതിനിധി സുമന്, ബിജെപി പ്രതിനിധി കുമാര്‍ തുടങ്ങിയവര്‍ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
കാര്‍ഷിക മേഖലയിലെ നവീന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രദര്‍ശനവും ചടങ്ങില്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായുള്ള ഗ്യാസിന്റെ വിതരണവും ചടങ്ങില്‍ സംഘടിപ്പിച്ചു. ഹിന്ദ് ലാബ് പൊതുജനങ്ങള്‍ക്ക് സൗജന്യമായി രക്ത പരിശോധനയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: