കൊല്‍ക്കത്ത: പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ നടന്ന മെഗാ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അവരെ വിശ്വസിക്കാന്‍ പാടില്ലെന്നും അദേഹം വിമര്‍ശിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ വോട്ടുചെയ്യണമെന്നും അദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സിഎഎ രാജ്യത്തിന്റെ നിയമമാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ എന്ത് വില കൊടുത്തും അത് നടപ്പാക്കുമെന്നും അമിത് ഷാ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് 2019 ലെ പൗരത്വ (ഭേദഗതി) നിയമം ലക്ഷ്യമിടുന്നത്. 2020 ജനുവരി 10നാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: