തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പുതിയ സംസ്ഥാനസമിതി, സംസ്ഥാന കൗണ്‍സില്‍, സെല്‍ ചുമതലയുള്ള ഭാരവാഹികളെ നാമനിര്‍ദേശം ചെയ്തു.
പുതിയ സംസ്ഥാന സമിതി അംഗങ്ങളായി എം. നാരായണഭട്ട് (കാസര്‍കോട്), പി.പി. സജീവ് (എറണാകുളം), പത്മജ എസ്. മേനോന് (എറണാകുളം), ആര്. പ്രദീപ് (തിരുവനന്തപുരം) എന്നിവരെയാണ് നാമനിര്‍ദേശം ചെയ്തത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി വി. രവീന്ദ്രന് (കാസര്‍കോട്), പി.കെ. രവീന്ദ്രന് (കോട്ടയം), ഓമനക്കുട്ടന് (കൊല്ലം), ചിത്രാലയം രാധാകൃഷ്ണന് (തിരുവനന്തപുരം) എന്നിവരെയും ഇന്‍ഡസ്ട്രിയല്‍ സെല്‍ സംസ്ഥാന കോ കണ്‍വീനറായി ജി. സജികുമാറിനെയുമാണ് നാമനിര്‍ദേശം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: