ഉത്തരാഖണ്ഡിലെ സില്‍ക്യാരാ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും രക്ഷപ്പെട്ടതോടെ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ‘ഇതോടെ അദാനിയേയും മോദിയേയും വിമര്‍ശിക്കാന്‍ ഒരവസരം കൂടി നഷ്ടമായി’- തലയില്‍ കൈവച്ച് രാഹുല്‍ പറയുന്നതായുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
All 41 rescued in #UttarakhandTunnelRescue
Another opportunity lost to accuse Adani and Modi. pic.twitter.com/p9sS3hJq7p— Suresh Kochattil (@kochattil) November 28, 2023
തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങാന്‍ കാരണം അദാനിയാണെന്ന തോതിലും രാഹുല്‍ ഗാന്ധി ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം അദാനി ഗ്രൂപ്പ് .ശക്തമായി നിഷേധിച്ചിരുന്നു. ഇത്രയും ദിവസമായി തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത മോദി സര്‍ക്കാരിനെയും കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് കേന്ദര്സര്ക്കാര് ഈ തൊഴിലാളികളെ രക്ഷിച്ചത്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ ഒട്ടേറെ സംഘങ്ങള്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. തൊഴിലാളികളെ വേഗം മടങ്ങിയെത്താന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മോദി രാജ്യത്തോടെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: