ഉത്തര്‍പ്രദേശിലെ ഒരു കോളേജില്‍ ബുര്‍ഖ ധരിച്ച് വിദ്യാര്‍ഥിനികള്‍ നടത്തിയ ഫാഷന്‍ ഷോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പിന്നാലെ വിമര്‍ശനവുമായി മുസ്ലിംസംഘടന രംഗത്ത്.
ബുര്‍ഖയെ ‘ഫാഷന്‍ പ്രദര്‍ശനത്തിനുള്ള ഐറ്റം’ ആയി പ്രദര്‍ശിപ്പിച്ചെന്നാണ് വിമര്‍ശനം. ജംഇയ്യത്തുല്‍ ഉലമയാണ് ഫാഷന്‍ ഷോയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ ക്രിയാത്മകവശം കാണിക്കാനുള്ള വേദിയാണ് ഷോയെന്ന് സംഘാടകര്‍ പറഞ്ഞു.
ഫാഷന്‍ ഷോയ്ക്കിടെ ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥിനികള്‍ ഒന്നിനു പിറകെ ഒന്നായി റാംപില്‍ നടക്കുന്നത് വീഡിയോകളില്‍ കാണാം. ബുര്‍ഖ ഫാഷനബിള്‍ ആയിരിക്കുമെന്നും വീട്ടില്‍ ധരിക്കാനുള്ള ഒരു വസ്ത്രമല്ലെന്നും കാണിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പങ്കെടുത്ത വിദ്യാര്‍ത്ഥികളിലൊരാളായ അലീന വിശദീകരിച്ചു. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്ന തരത്തിലുള്ള ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍, മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഹിജാബിനോ ബുര്‍ഖയോ ധരിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ആഗോളതലത്തില്‍ ഈ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട ഫാഷനില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും മുസഫര്‍നഗറിലെ ശ്രീറാം കോളേജിലെ അധ്യാപകനായ ഡോ മനോജ് പറഞ്ഞു.
‘അവര്‍ വളരെ കഠിനാധ്വാനികളായ വിദ്യാര്‍ത്ഥികളാണ്. അവരില്‍ ഒരാള്‍ മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നും ഹിജാബുകള്‍ പോലും ഫാഷനാണെന്ന് കാണിക്കണമെന്നും പറഞ്ഞു,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ബുര്‍ഖ ഫാഷന്‍ പ്രദര്‍ശനത്തിനുള്ള ഇനമല്ലെന്നും മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഒരു പ്രത്യേക മതത്തെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം പ്രവൃത്തിയെന്നും ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ കണ്‍വീനര്‍ മൗലാന മുഖറം ഖാസ്മി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
‘നിങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തണമെങ്കില്‍ അത് ചെയ്യാം, എന്നാല്‍ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യം വെച്ചാകരുത്’, ജംഇയ്യത്തുല്‍ ഉലമ പറഞ്ഞു.ഒരു ഫാഷന്‍ ഷോയ്ക്കിടെ ബുര്‍ഖ ധരിച്ച വനിതാ വിദ്യാര്‍ത്ഥിനികള്‍ റാംപില്‍ നടക്കുന്നത് വീഡിയോകളില്‍ കാണാം. ബുര്‍ഖ ഫാഷനബിള്‍ ആയിരിക്കുമെന്നും വീട്ടില്‍ ധരിക്കാനുള്ള ഒരു വസ്ത്രമല്ലെന്നും കാണിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പങ്കെടുത്ത വിദ്യാര്‍ത്ഥികളിലൊരാളായ അലീന വിശദീകരിച്ചു.
Catwalk in burqa in Shriram College, Muzaffarnagar!!
Jamiat Ulema said – "Burqa is not a part of fashion, it is used for curtain. College students should not do this in future." pic.twitter.com/fjeWgel6SE
— T R A N S L A T O R (@enghinditweets) November 27, 2023
ആഗോളതലത്തില്‍ ഈ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട ഫാഷനില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മുസഫര്‍നഗറിലെ ശ്രീറാം കോളേജിലെ അധ്യാപകനായ ഡോ മനോജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തുവന്നു.
എന്നാല്‍, ബുര്‍ഖ ഫാഷന്‍ പ്രദര്‍ശനത്തിനുള്ള ഇനമല്ലെന്നും മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഒരു പ്രത്യേക മതത്തെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം പ്രവൃത്തിയെന്നും ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ കണ്‍വീനര്‍ മൗലാന മുഖറം ഖാസ്മി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഈ ഫാഷന്‍ ഷോ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ജംഇയ്യത്തുല്‍ ഉലമ പറഞ്ഞു. ‘നിങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തുകയാണെങ്കില്‍ അത് ചെയ്യുക, എന്നാല്‍ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യം വയ്ക്കരുത്.’
വിദ്യാര്‍ത്ഥിനികളുടെ ഫാഷന്‍ഷോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: