മുംബൈ: അദാനിയ്‌ക്കെതിരെ രാഹുല്‍ഗാന്ധിയും കൂട്ടരും വിമര്‍ശനം കടുപ്പിക്കുമ്പോള്‍ തന്നെ, സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച അനുകൂല പരാമര്‍ശനം അദാനിയെ കുറ്റവിമുകത്നാക്കുന്നതിന് തുല്ല്യമായിരുന്നു. ഇതോടെ അദാനി ഗ്രൂപ്പില്‍പ്പെട്ട വിവിധ കമ്പനികളുടെ ഓഹരി വിലകളില്‍ ചൊവ്വാഴ്ച വന്‍കുതിപ്പ് രേഖപ്പെടുത്തി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയ്‌ക്കെതിരായി സെബി (ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം) നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് ആരോപിച്ച ഹര്‍ജികള്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ നിരീക്ഷണമാണ് അദാനി ഓഹരികളുടെ വില ഉയരാന്‍ കാരണമാക്കിയത്.
മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം സെബിയുടെ അന്വേഷണത്തെ സംശയിക്കാന്‍ സുപ്രീംകോടതിയ്‌ക്കാവില്ലെന്ന് കേസില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. അദാനിയ്‌ക്കെതിരായ ആരോപണം ഉയര്‍ന്ന 24 കേസുകളിലും സെബി അന്വേഷണം പൂര്‍ത്തിയാക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചത്. ഇതുവരെ 22 കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിലൊന്നും അദാനിയ്‌ക്കെതിരെ കുറ്റം കണ്ടുപിടിക്കാന്‍ സെബിയ്‌ക്കായില്ല.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച ഓഹരിവില ഉയര്‍ന്നത്. അദാനി എന്‍റ്ര്‍പ്രൈസസിന്റെ ഓഹരിവില 204 രൂപയോളം ഉയര്‍ന്ന് 2430ല്‍ അവസാനിച്ചു. അദാനി ഗ്രീന്‍ എനര്‍ജി ഓഹരിവില 127 രൂപ വര്‍ധിച്ച് 1065 രൂപയില്‍ അവസാനിച്ചു. അദാനി എനര്‍ജി സൊലൂഷന്‍സ് ഓഹരി വില 145 രൂപ ഉയര്‍ന്ന് 874 രൂപയില്‍ എത്തി. അദാനി പോര്‍ട്ട് വില 45 രൂപ ഉയര്‍ന്ന് 840 രൂപയില്‍ എത്തി. എന്‍ഡിടിവി ഓഹരി വില 24 രൂപ ഉയര്‍ന്ന് 229.70 രൂപയില്‍ അവസാനിച്ചു. എസിസി സിമന്‍റ് ഓഹരി വില 48 രൂപ കയറി 1870 രൂപയില്‍ അവസാനിച്ചു.
അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരിവില 107 രൂപയോളം കയറി 644 രൂപയില്‍ എത്തി. അംബുജ സിമന്‍റ്സ് ഓഹരി വിലയും 16 രൂപ കയറി 431 രൂപയായി. അദാനി പവര്‍ ഓഹരി വില 50 രൂപ കയറി 447.90 രൂപയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: