കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അപകടത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവര്‍ അപകടനില തരണം ചെയ്തു. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥിനികളാണ് അപകടനില തരണം ചെയ്തത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന്
റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ സ്കൂള്‍ ഒഫ് എഞ്ചിനിയറിംഗിലെ പ്രിന്‍സിപ്പല്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നല്കിയ കത്ത് ദുരൂഹതയുളവാക്കുന്നു. പരിപാടിയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നായിരുന്നു ഈ മാസം 21ന് നല്കിയ കത്തിലുണ്ടായിരുന്നത്. പരിപാടി നടക്കുന്ന തീയതിയും സമയവുമെല്ലാം കത്തിലുണ്ടെങ്കിലും ഇത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ആരോപണം.
എന്നാല്‍ പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വൈസ് ചാന്‍സലര്‍ പി ജി ശങ്കരന് അറിയിച്ചത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പൊലീസുകാര്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കുസാറ്റിലെ സ്കൂള്‍ ഒഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കവെ തിക്കിലും തിരക്കിലും നാല് പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: