കുഞ്ഞിക്കു പേരിടുന്നത് കുഞ്ഞിനെ തിരിച്ചറിയാനുളള ഉപാധി മാത്രമായിട്ടല്ല, മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിലും പേരിന്റെ പ്രഭാവം സ്ഥൂല രൂപത്തിലും സൂക്ഷ്മരൂപത്തിലും വ്യക്തിത്വത്തില്‍ ആഴത്തില്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു. ശരിക്കു ചിന്തിച്ചു തന്നെ ആയിരിക്കണം പേരിടുന്നത്, അതോടൊപ്പം പേരിനെ അഭിമാനം കൊളളിക്കുന്ന ഗുണങ്ങള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. നാമകരണ സംസ്‌കാരത്തില്‍ ഇതിനെപ്പറ്റിയുളള ബോധം ഉളവാക്കുന്ന ശ്രേഷ്ഠമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ചോറൂണ്‍
കുഞ്ഞിനു പല്ലു മുളയ്‌ക്കാന്‍ തുടങ്ങുമ്പോള്‍, പ്രകൃതി കുഞ്ഞിന് കട്ടിയായ ആഹാരം, അതായത് അന്നാഹാരം ഗ്രഹിക്കുവാനുളള അനുമതി നല്‍കിയിരിക്കുന്നുവെന്നു ധരിക്കണം. സ്ഥൂലശരീരത്തിന്റെ വളര്‍ച്ചയ്‌ക്ക് അന്നത്തിന്റെ ശാസ്ത്രീയമായ ഉപയോഗത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം. സൂക്ഷ്മശാസ്ത്ര പ്രകാരം അന്നത്തിന്റെ സംസ്‌കാരത്തിന്റെ (സൂക്ഷ്മ ഗുണത്തിന്റെ) പ്രഭാവം മനസ്സിലും സ്വഭാവത്തിലും പതിക്കുന്നു. എപ്രകാരമുളള അന്നമാണോ ഭുജിക്കുന്നത്, മനസ്സ് അപ്രകാരം രൂപപ്പെടുന്നു എന്നൊരു ചൊല്ലുണ്ട്, (യഥാ അന്നം തഥാ മനം). അതിനാല്‍ ആഹാരം രുചികരമായിരിക്കുന്നതോടൊപ്പം സംസ്‌കാരയുക്തമായിരിക്കണമെന്ന കാര്യത്തില്‍ രക്ഷകര്‍ത്താക്കളും സ്വജനങ്ങളും ശ്രദ്ധ പാലിക്കണമെന്നും ഓര്‍മ്മിക്കുക. അന്നം ഉദരപൂരണത്തിനുളള വസ്തുവായിട്ടല്ല, പ്രത്യുത, ഔഷധവും പ്രസാദവും ആണെന്ന സങ്കല്പത്തോടെ ഗ്രഹിക്കണം. ഈ ഭാവത്തോടെ അന്നപ്രാശന സംസ്‌ക്കാരം നിര്‍വ്വഹിക്കുക.
(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ഗായത്രി ഉപാസന എന്ന പുസ്തകത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: